വീട്ടമ്മയുടെ വീട്ടിൽ അക്രമം; മുൻ കാമുകൻ ബംഗാൾ സ്വദേശിയെ വെട്ടി; തടസം പിടിച്ച വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റു
കൊല്ലം: വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ മുൻകാമുകൻ ബംഗാൾ സ്വദേശിയെ വെട്ടാൻ ശ്രമിച്ചു. തടസം പിടിക്കുന്നതിനിടെ തലയ്ക്ക് വേട്ടേറ്റ വീട്ടമ്മ ഇപ്പോൾ ചികിത്സയിലാണ്. കൊല്ലം ഓയൂർ കരിങ്ങന്നൂർ ഷഹാന മൻസിലിൽ ജഹാനയ്ക്കാണ്(36) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ കോടനാട് ആലാട്ടിച്ചിറ ചക്കരഹൌസിൽ വിപിൻ(36) എന്നയാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പൊലീസ് പറയുന്നതിങ്ങനെ.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. നാലു വർഷം മുമ്പ് റോഡു പണിക്കായി ഓയൂരിലെത്തിയ വിപിൻ വാടകയ്ക്ക് താമസിച്ചിരുന്നത് ജഹാനയുടെ വീടിന് സമീപത്തായിരുന്നു. ഇവർക്ക് ഭർത്താവും രണ്ടുകുട്ടികളുമുണ്ടായിരുന്നു.
ജഹാനയുമായി വിപിൻ പരിചയപ്പെട്ടു. ഇവർ തമ്മിൽ പ്രണയത്തിലാകുകയും ചെയ്തു. വിപിനുമായുള്ള ജഹാനയുടെ അടുപ്പമറിഞ്ഞ ഭർത്താവ് അവരെ ഉപേക്ഷിച്ചു. തുടർന്ന് വിപിനും ജഹാനയും ഒരുമിച്ച് താമസം തുടങ്ങി.
എന്നാൽ അതിനിടെ ജഹാന, ബംഗാൾ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായി. വിപിൻ ജോലിക്കും നാട്ടിലും പോയിരുന്ന സമയത്ത് ബംഗാൾ സ്വദേശി ജഹാനയുടെ വീട്ടിൽ വന്നു തുടങ്ങി. ഈ വിവരം സമീപവാസികൾ വിപിനെ അറിയിക്കുകയും ചെയ്തു. ഇതേച്ചൊല്ലി വിപിനും ഷഹാനയും തമ്മിൽ വഴക്ക് ഉണ്ടാകുകയും വിപിൻ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഏറെ കാലമായി ഇരുവരും തമ്മിൽ ബന്ധമില്ലാതായിരുന്നു. ഇതിനിടെ ബംഗാൾ സ്വദേശി ജഹാനയ്ക്കൊപ്പം താമസം തുടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍