നടപ്പാതയിലെ അനധികൃത വ്യാപാരം ഒഴിപ്പിച്ചു.
താമരശ്ശേരി: താമരശ്ശേരി ബസ്സ് ബേയിലെ മാവിൻ ചുവട്ടിലെ ഇരിപ്പിടവും, നടപ്പാതയും കയ്യേറി നടത്തിയ വ്യാപാരം പഞ്ചായത്ത് അധികൃതർ പോലീസ് സഹായത്തോടെ ഒഴിപ്പിച്ചു.
നടപ്പാത കയ്യേറി പഴവർഗ്ഗങ്ങളടക്കം വിൽപ്പന ആരംഭിച്ചതോടെ ബസ്സു കയറാൻ എത്തുന്നവർ ഏറെ ബുദ്ധിമുട്ടിയിരുന്നു, ഒരു ഭാഗത്ത് കച്ചവടവും, മറുഭാഗത്ത് ടെലിഫോണിനായി സ്ഥാപിച്ച വലിയ ബോക്സും, അതിനു മധ്യത്തിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുന്നവരും കാരണം ബസ്സിൽ കയറാൻ എത്തുന്നവരും, കാൽനടയാത്രക്കാരുമാണ് പ്രയാസം അനുഭവിച്ചിരുന്നത്.
ഇതു സംബന്ധിച്ച് നിരവധി പരാതികളും പഞ്ചായത്തിന് ലഭിച്ചിരുന്നു.
കച്ചവട സാധനങ്ങൾ സ്വയം നീക്കം ചെയ്യാൻ മൂന്നു തവണ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയെങ്കിലും ഉടമ തയ്യാറാവാത്തതി തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.അരവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും,പോലീസും എത്തിയാണ് നീക്കം ചെയ്തത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍