ജനപ്രതിനിധിക്കെതിരെയുള്ള ട്രാഫിക് എസ് ഐ യുടെ അഹങ്കാര നടപടിക്കെതിരെ ഐ എൻ എൽ പ്രക്ഷോഭത്തിലേക്ക്

കട്ടിപ്പാറ: ഐ എൻ എൽ  സംസ്ഥാന സെകട്ടറിയേറ്റ് മെമ്പറും എൻ എൽ യു സംസ്ഥാന പ്രസിഡന്റും താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പറും ആയ എ.പി മുസ്തഫയെ കാരണമില്ലാതെ ജാമ്യമില്ലാ വകുപ്പിൽ കള്ളക്കേസ് കൊടുക്കുകയും അവഹേളിക്കുകയും ചെയ്ത താമരശ്ശേരി ട്രാഫിക് എസ് ഐ ക്കെതിരെ ഐ എൻ എൽ കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിലേക്ക്.

ഐ എൻ എൽ നേതാവിനെ വേട്ടയാടുന്ന  ട്രാഫിക് എസ് ഐ യുടെ പക പോക്കൽ അവസാനിപ്പിക്കണമെന്നും കള്ളക്കേസ് പിൻവലിക്കണമെന്നും ഐ എൻ എൽ കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ കുട്ടമ്പൂർ അഭിപ്രായപെട്ടു.
അല്ലാത്ത പക്ഷം ട്രാഫിക് എസ് ഐ ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനും നിയമ നടപടിക്കും തയ്യാറാവുമെന്ന് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍

  1. ഇങ്ങനെ ചാർജ് കൂട്ടിക്കഴിഞ്ഞാൽ പൊതുജനം സ്വകാര്യ വാഹന വാഹനമായ
    സ്കൂട്ടറിലേക്കും ബൈക്കിലേക്കും മാറും.☝️☝️☝️☝️

    മറുപടിഇല്ലാതാക്കൂ