'പാചകവാതക സിലിൻഡർ കേരളത്തിന് കിട്ടുന്നത് 23.95 രൂപ മാത്രം'
തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിൻഡറിൽനിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതി 23.95 രൂപ മാത്രമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സിലിൻഡർ ഒന്നിന് സംസ്ഥാനത്തിന് 300 രൂപയിലധികം കിട്ടുമെന്ന് സാമൂഹികമാധ്യമങ്ങളിലെ പ്രചാരണത്തിന് അടിസ്ഥാനമില്ല.
വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിൻഡറിന് അഞ്ചുശതമാനമാണ് നികുതി. ഇതിന്റെ പകുതിയാണ് കേരളത്തിന് കിട്ടുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിൻഡറിന്18 ശതമാനമാണ് നിരക്ക്. ഇതിന്റെ പകുതിയും കേരളത്തിന് കിട്ടും.
വീട്ടാവശ്യത്തിനുള്ള സിലിൻഡറിന്റെ ഉത്പാദനത്തിന് 600 രൂപമാത്രമാണ് ചെലവ്. ബാക്കി തുക തീരുമാനിക്കുന്നത് കേന്ദ്രവും കമ്പനികളുമാണ്. 50 കോടി കണക്ഷനുണ്ടെന്ന് കണക്കാക്കിയാൽ രണ്ടുലക്ഷം കോടിയെങ്കിലും പാചകവാതകത്തിന്റെ അധികവിലയിൽനിന്ന് കേന്ദ്രത്തിന് കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍