ഈങ്ങാപ്പുഴയിൽ അജ്ഞാത കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.
ഈങ്ങാപ്പുഴ അങ്ങാടിക്ക് സമീപം മെയ് പതിനൊന്നാം തിയ്യതി രാത്രി ഒൻപത് മണിയോടെ അജ്ഞാത കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി സ്വദേശി തയ്യിൽ ഷംസു (37) മരിച്ചു.
ഈങ്ങാപ്പുഴയിലെ ഒരു സ്വകാര്യ ചടങ്ങിൽ കാറ്ററിംഗ് സർവീസിന് എത്തിയതായിരുന്നു ഷംസു. സാധനം വാങ്ങാനായി സമീപത്തെ കടയിലേക്ക് പോകുമ്പോഴാണ് ചുവന്ന നിരത്തിലുള്ള ബ്രസ്സകാർ ഷംസുവിനെ ഇടിച്ചു തെറിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍