വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അറിയപ്പെടുന്നത് `എം` എന്ന വിളിപ്പേരില്‍; ക്ലാസ്സില്‍ കയറാതെ ആഡംബര മുറികളില്‍ ഇടപാട്; പെണ്‍കുട്ടികളെ മറയാക്കി മയക്കുമരുന്ന് വില്‍പ്പന നിയന്ത്രിച്ചത് ഐശ്വര്യ
കൊച്ചി: ഇടപ്പള്ളിയില്‍ മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി യുവതി അടക്കമുള്ള സംഘം പിടിയില്‍. തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശേരി എച്ച്.എം.ടി കോളനി സ്വദേശി അജി സാല്‍ (20), മൂലംപിള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ് (20), ആലപ്പുഴ തിരുവമ്ബാടി സ്വദേശി എബിന്‍ മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചില്‍ സാബു (25), കളമശേരി മൂലേപ്പാടം നഗറില്‍ വിഷ്ണു എസ്.വാര്യര്‍ (20) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
പിടിയിലായ വിദ്യാര്‍ത്ഥിസംഘം പെണ്‍കുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്പന വന്‍തോതില്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. സിന്തറ്റിക്ക് മയക്കുമരുന്നുകളും കഞ്ചാവും ആഡംബര വാഹനങ്ങളില്‍ കടത്തിക്കൊണ്ടു വന്ന് കോളേജുകളില്‍ വില്‍ക്കുകയായിരുന്നു സംഘത്തിന്റെ രീതി. ഇടപ്പള്ളി വി.പി മരയ്ക്കാര്‍ റോഡിലെ ഹരിത നഗറിലുള്ള ഫ്ലാറ്റില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.
ഇവിടെ നടത്തിയ പരിശോധനയില്‍ 8.3 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചിന്‍ സാബു ആണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്നായിരുന്നു സംഘം മയക്കുമരുന്ന് ശേഖരിച്ചിരുന്നത്. ക്ലാസ്സില്‍ കയറാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഡംബര മുറികള്‍ വാടകയ്‌ക്കെടുത്താണ് ഇവര്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.
യുവാക്കള്‍ക്കിടയില്‍ ‘എം’ എന്ന പേരില്‍ അറിയപ്പെടുന്ന എം.ഡി.എം.ഡിയാണ് കൂടുതലായി കച്ചവടം ചെയ്തിരുന്നത്. ബംഗളൂരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന മയക്കുമരുന്ന് ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിച്ച് സംഘം ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. ലഹരി ഉപയോഗിക്കുന്നതിനായി എത്തുന്ന ഇടപാടുകാര്‍ക്ക് മുറി എടുത്തു നല്‍കുന്നതും ഇവര്‍ തന്നെയായിരുന്നു.14 ദിവസമാണ് ആറംഗ സംഘം ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ താമസിച്ചത്. ഇവരുടെ കൈയില്‍ വന്‍തോതില്‍ ലഹരിമരുന്ന് എത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കൈവശമുണ്ടായവ വിറ്റുതീര്‍ത്തതായാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍