ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് പേസ്റ്ററുകള്‍; ക്വാറിക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റിനെതിരെയുമാണ് പോസ്റ്ററുകള്‍
കോഴിക്കോട്: ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് പേസ്റ്ററുകള്‍. ചക്കിട്ടപ്പാറയിലെ അഞ്ചാം വാര്‍ഡില്‍ ബസ് കാത്തിരുപ്പ് കേന്ദ്രത്തില്‍ ക്വാറിക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റിമെതിരെയും മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രതൃക്ഷപ്പെട്ടത്.
മുതലക്കാട്ടില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റിനെതിരെയുമാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ലോക്കല്‍ പിണറായിയെന്നാണ് പോസ്റ്ററില്‍ പറയുന്നുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നാടിനെ തുരന്നെടുക്കാന്‍ ശ്രമിക്കുന്നതായും പോസ്റ്ററുകളില്‍ പറയുന്നുണ്ട്. തണ്ടര്‍ ബോള്‍ട്ടിനെ കാട്ടി പേടിപ്പിക്കേണ്ടെന്നും പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍