വളർത്തു നായയുടെ കടിയേറ്റ് കോളജ് വിദ്യാർഥിനി മരിച്ചു


പാലക്കാട്: വളര്‍ത്തു നായയുടെ കടിയേറ്റ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാര്‍ക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷിയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് പുലര്‍ച്ചെ മരിച്ചത്.

മേയ് 30നാണ് ശ്രീലക്ഷ്മിക്ക് വളര്‍ത്തുനായയുടെ കടിയേറ്റത്. രണ്ടു ദിവസം മുന്‍പ് പേവിഷബാധ ലക്ഷണം കണ്ടിരുന്നു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍