കലിയടങ്ങാതെ, കുത്തിയൊഴുകി ഇരുവഞ്ഞി: ആറാം ദിനത്തിലും ഹുസ്നിക്കായുള്ള തിരച്ചിൽ തുടരുന്നു

കോടഞ്ചേരി: കാലാവസ്ഥ ഒട്ടും അനുകൂലമാവുന്നില്ല. കുത്തിമറിഞ്ഞ് തിമിർത്തൊഴുകുന്ന ഇരുവഞ്ഞിയുടെ രൗദ്രഭാവത്തിനു മുന്നിൽ പകച്ച്, തിരച്ചിലിൻ്റെ പൂർണതയിലേക്കെത്താൻ കഴിയാത്ത ആറാംനാൾ. ഇന്ന് മഴക്ക് അൽപ്പം ശമനമുണ്ടായെങ്കിലും മലവെള്ളപ്പാച്ചിലിൻ്റെ ശക്തിക്ക് ശമനമാവുന്നില്ല. എങ്കിലും തളരാതെ തങ്ങൾക്ക്  സാധ്യമാംവിധം ഇന്നും എൻ്റെ മുക്കം സന്നദ്ധ സേന, കർമ്മ ഓമശ്ശേരി, കൂരാച്ചുണ്ട് അമീൻ റെസ്ക്യു തുടങ്ങിയ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. ഫയർഫോഴ്സും പോലീസും എൻ.ഡി.ആർ.എഫും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍