പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയെ മൂന്നാം ദിവസവും കണ്ടെത്താനായില്ല.
കോടഞ്ചേരി: പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. . ഓമശ്ശേരി ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകന്‍ ഹുസ്‌നി മുബാറക്(18)ന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിവസവും പ്രതികൂല കാലാവസ്ഥ കാരണം വിഫലമായി. തിങ്കളാഴ്ച വൈകിട്ടാണ് സുഹൃത്തിനൊപ്പം എത്തിയ ഹുസ്‌നി മുബാറക് പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍ പെട്ടത്. പാറക്കല്ലിന് മുകളില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ ഫോഴ്സും വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സന്നദ്ധ സേനകളും മൂന്നാം ദിവസവും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കക്കയത്ത് നിന്നുള്ള അമീന്‍ റസ്‌ക്യൂ സംഘം ഇന്നലെ ക്യാമറയും ബോട്ടും ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. ശക്തമായ മലവെള്ളപ്പാച്ചില്‍ തിരച്ചിലിന് തടസ്സമാവുകയാണ്. കാലാവസ്ഥ അനൂകൂലമായാല്‍ ഇന്ന് രാവിലെ വിവിധ സംഘങ്ങളായി വീണ്ടും പരിശോധന നടത്താനാണ് തീരുമാനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍