എസ്.എഫ്.ഐക്കാർ കസേരയിൽവച്ച വാഴ എടുത്തുമാറ്റി, അതേ കസേരയിലിരുന്ന് രാഹുൽ
വയനാട്: വയനാട്ടിലെ തന്റെ എംപി ഓഫീസ് ആക്രമിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ സൂചകമായിവച്ച വാഴ എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ ഗാന്ധി. കസേരയിലെ ഫോട്ടോയും വാഴയും എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്നാണ് രാഹുൽ ഗാന്ധി നേതാക്കളോട് സംസാരിച്ചത്. രാഹുൽ സന്ദർശനത്തിന് എത്തുന്നതിനാൽ ആക്രമണത്തിന് ശേഷം ഓഫീസ് കോൺഗ്രസ് അതുപോലെ തന്നെ നിലനിർത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പമുണ്ടായിരുന്നു. ഓഫീസിൽ നടന്ന ആക്രമണ സംഭവങ്ങൾ ഇവർ രാഹുലിന് വിശദീകരിച്ചു നൽകി.
'ഇത് എന്റെ ഓഫീസാണ്. പക്ഷേ അതിനും മുൻപ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികൾ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല.', - ആക്രമണം നടന്ന ഓഫീസ് സന്ദർശിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി എംപിയുടെ വയനാട് ഓഫീസ് ട്വീറ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍