താമരശ്ശേരി ബിഷപ്പ് ഹൗസിന് സമീപം വാഹനാപകടം.

താമരശ്ശേരി :( മൂന്നാം തോട് )  താമരശ്ശേരി ബിഷപ്പ് ഹൗസിന് സമീപം മഹീന്ദ്ര ബൊലേറോ പിക്കപ്പ് കാറിലിടിച്ച് ആണ് അപകടമുണ്ടായത് . 3:30 ഓടെയായിരുന്നു അപകടം.

കാർ യാത്രക്കാരനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു വാഹനം   പെട്ടെന്ന് വലത്തോട്ട് തിരിയുന്നതിനിടെ 
പിക്കപ്പ് വാൻ ബ്രേക്ക് ചെയ്തതോടെ കാറിൽ തട്ടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍