കഞ്ചാവു വിൽപന: സ്ത്രീ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

കൽപ്പറ്റ :കുട്ടികൾക്ക് കഞ്ചാവ് കൈമാറുന്നതിനിടയിൽ  പനമരത്ത് സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ഷനുബ്(21) കായക്കൽ വീട് പച്ചിലക്കാട്, അൽ അമീൻ (30) ചന്തുളി വീട്ടിൽ  തസ്ലീന(35) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി 8.30 തോടെയാണ് സംഭവം.കാറിലാണ് സംഘം കഞ്ചാവ് വില്പനക്കായി പനമരം ചങ്ങാടക്കടവ് പ്രദേശത്ത് എത്തിയത്.

ചെറു പൊതികളായി സൂക്ഷിച്ച 13ഓളം പൊതികൾ പ്രദേശത്തെ ചില കുട്ടികൾക്ക് കൈമാറുന്നതിടയിലാണ് നാട്ടുകാർ ഇവരെ കൈയ്യോടെ പൊക്കിയത്.ഇതിന് മുമ്പും പലതവണ ഇവർ കഞ്ചാവ് പ്രദേശത്ത് വില്പന നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍