പോക്സോ കേസ് പ്രതിയുടെ വീട് തീയിട്ടു നശിപ്പിച്ചു


കോഴിക്കോട്: പോക്സോ കേസ് പ്രതിയുടെ വീടിന് തീ വെച്ചു. അയനിക്കാട് സ്വദേശി മജീദിന്‍റെ വീടിനാണ് തീയിട്ടത്.

കോഴിക്കോട് പയ്യോളി അയനിക്കാട് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. ഇന്നലെ വൈകീട്ട് നാട്ടുകാരാണ് പോക്സോ കേസില്‍ പ്രതിയായ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാൾ ഒളിവിലായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍