കടിയേൽക്കാതെ രക്ഷപ്പെട്ടു; വ്യാപാരി നായ്ക്കളെ എറിഞ്ഞ മൊബൈൽ തകർന്നു
എടക്കര • തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്നു വ്യാപാരി രക്ഷപ്പെട്ടത് നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിൽ. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നായ്ക്കളെ എറിഞ്ഞ മൊബൈൽ ഫോൺ തകർന്നു. പുതിയ ബസ് സ്റ്റാൻഡിലെ ബേക്കറി ഉടമ പൂവത്തിപൊയിൽ വടക്കുംപാടം മുഹമ്മദ്കുട്ടിക്ക് (50) നേരെയാണ് ആക്രമണമുണ്ടായത്. ടൗണിൽ കോവിലകം റോഡിൽ ഇന്നലെ 11.30ന് ആയിരുന്നു സംഭവം. കടയിലേക്ക് നടന്നു പോകുമ്പോഴാണ് നായ്ക്കൾ ഓടിയടുത്തത്. മുഹമ്മദ് കുട്ടിയെ നായ്ക്കൾ വളഞ്ഞതു കണ്ടതോടെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ഓടിയെത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍