താമരശ്ശേരിയിൽ ദേശീയപാതയിലെ കുഴിയില്‍ ഇറക്കിയ ക്വാറി വേസ്റ്റില്‍ ബൈക്ക് തെന്നി വീണ് യുവാവിന് പരുക്കേറ്റു


താമരശ്ശേരി : ദേശീയപാതയിലെ കുഴിയില്‍ ഇറക്കിയ ക്വാറി വേസ്റ്റില്‍ ബൈക്ക് തെന്നി വീണ് യുവാവിന് പരുക്കേറ്റു. യുവാവ് ദേശീയപാതാ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. താമരശ്ശേരി തച്ചംപൊയില്‍ നെരോംപാറമ്മല്‍ അഭിഷേക് (27) ആണ് നടപടി ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് താമരശ്ശേരി ജി യു പി സ്‌കൂളിന് സമീപം ദേശീയപാതയിലെ കുഴിയടക്കാന്‍ ഇറക്കിയ ക്വാറിവേസ്റ്റില്‍ തെന്നി അപകടമുണ്ടായത്. പരുക്കേറ്റ അഭിഷേക് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് അപകടത്തിന് കാരണക്കാരായ ദേശീയപാതാ ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തിയുടെ കരാറുകാരായ നാഥ് കണ്‍സ്ട്രക്ഷനുമെതിരെ നടപടി ആവശ്യപ്പെട്ട് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍