അത്തോളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍


അത്തോളി: വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഖദീജ റെഹ്ഷയെയാണ് (17) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്തോളി ഗവ. ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ഥിയാണ് ഖദീജ. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാരാണ് കുട്ടി കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.

തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അത്തോളി പറമ്പത്ത് ബഷീറിന്റെ മകളാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍