കിനാലൂരിൽ സ്കൂൾ ബസിൽ നിന്ന് വീണ് നാലാം ക്ലാസുകാരന് ഗുരുതര പരിക്ക്
കിനാലൂർ : സ്കൂൾ ബസിൽ നിന്ന് വീണ് നാലാം ക്ലാസുകാരന് ഗുരുതര പരിക്ക്. കിനാലൂർ പൂവമ്പായി എ എം എച്ച് എസ് എസ് സ്കൂളിലെ നാലാം ക്ലാസുകാരനാണ് സ്കൂൾ ബസിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റത്. കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
കൊടിയത്തൂരിൽ സ്കൂൾ ബസിടിച്ച് വിദ്യാർത്ഥി മരിച്ച ദിവസം തന്നെയാണ് പൂവമ്പായി സ്കൂളിലും അപകടം ഉണ്ടായത്. നാലാം ക്ലാസുകാരൻ ആദിദേവിനാണ് ഗുരുതര പരിക്കേറ്റത്. സ്കൂൾ വിട്ട ശേഷം ബസിൽ കയറുന്നതിനിടെ താഴെ വീഴുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ ഇടുപ്പെല്ലിന് ഗുരുതര പരിക്കേറ്റു. ചികിത്സയിലുള്ള കുട്ടിക്ക് ആന്തരിക രക്തസ്രാവവുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍