ലഹരി മാഫിയക്ക് എതിരെ ഒന്നിച്ചു പോരാടും; മിൻത്വഖ മഹല്ല് ഫെഡറേഷൻ
താമരശ്ശേരി : വർദ്ധിച്ചു വരുന്ന ലഹരിമാഫിയക്കെതിരെ ജാതി മത ഭേദമന്യേ സമാനമനസ്കരുമായി യോജിച്ചു പ്രവർത്തിക്കാനും ജനങ്ങൾക്കിടയിൽ മഹാവിപത്തിനെതിരെ ബോധവൽക്കരണം നടത്താനും മിൻത്വഖ മഹല്ല് ഫെഡറേഷൻ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി കർമ്മ പദ്ധതികൾക്ക് രൂപം നൽകി.
യോഗത്തിൽ പ്രസിഡണ്ട് പി എ അബ്ദുസ്സമദ് ഹാജി അദ്ധ്യക്ഷം വഹിച്ചു. സമസ്ത മണ്ഠലം സെക്രട്ടറി അബ്ദുൽ ബാരി ബാഖവി ഉദ്ഘാടനം നിർവ്വഹിച്ചു. എംപി .ആലിഹാജി അവേലം,ആർ കെ മൊയ്തീൻകോയ,
മേഘല സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ,PS മുഹമ്മദലി,എൻ പി മുഹമ്മദ് അലി മാസ്റ്റർ,റഷീദ് വട്ടക്കുണ്ട്, കെ റസാഖ് ഹാജി, കെ കെ റഷീദ്,വി കെ അബദുറഹിമാൻ, അഹമ്മദ് കുട്ടി, കെ മുഹമ്മദ് അണ്ടോണ, അബ്ദുറഹിമാൻ,എംപി മുഹമ്മദ്, ബഷീർചുങ്കം,ആലിക്കുട്ടി,എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കെ സി മുഹമ്മദ് മാസ്റ്റർ സ്വാഗതവും കെ ടി അബുബക്കർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍