വ്യാപാരിയെ തട്ടികൊണ്ടു പോയ സംഘത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതിയും, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
താമരശ്ശേരി: ഇന്നലെ രാത്രി 9.45 ന് താമരശ്ശേരി - കൂടത്തായി റോഡിലെ വെഴുപ്പൂർ സ്കൂളിന് സമീപത്തു നിന്നും സ്കൂട്ടിൽ സഞ്ചരിക്കുകയായിരുന്ന മുക്കത്തെ സൂപ്പർ മാർക്കറ്റ് ഉടമയും താമരശ്ശേരി അവേലം സ്വദേശിയുമായ അഷ്റഫിനെ തട്ടികൊണ്ടുപോയ സംഘത്തിൽ കരിപ്പൂരിൽ 5 പേരുടെ മരണത്തിന് ഇടയാക്കിയ സ്വർണക്കടത്തു കേസിലെ മുപ്പത്തി ആറാം പ്രതി അലി ഉബൈറിനും പങ്ക്.
സംഘം ഉപയോഗിച്ച കാറുകളിൽ ഒന്ന് വാടകക്ക് എടുത്തത് അലി ബൈറിൻ്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്നാണ് പുറത്ത് വരുന്ന വിവരം.
അഷറഫിൻ്റെ സഹോദരി ഭർത്താവുമായുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച വിശയത്തിൽ ബ്ലാക്ക് മെയിലിംഗ് തന്ത്രം പ്രയോഗിക്കാനായിട്ടാണ് അഷറഫിനെ തട്ടികൊണ്ട് പോയത് എന്നാണ് ബന്ധുക്കളുടെ സംശയം.
തട്ടികൊണ്ടു പോകൽ സംഘത്തിലെ എല്ലാവരേയും തിരിച്ചറിഞ്ഞതായും, ഇവരുടെ ബന്ധുക്കളിൽ ചിലരെ ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ വിളിച്ചു വരുത്തിയതായും ,ഇവർ സഞ്ചരിച്ച വാഹനങ്ങളും തിരിച്ചറിഞതായും പോലീസ് വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍