കേരളോത്സവം 2022 ബ്ലോക്ക് തലത്തിൽ ഒന്നാമതെത്തിയത് ആഘോഷമാക്കി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ..
താമരശ്ശേരി : കേരളോത്സവം ബ്ലോക്ക് തലത്തിൽ ഒന്നാമതെത്തിയതിൻ്റെ വിജയാഘോഷ സദസ്സും സർട്ടിഫിക്കറ്റ് വിതരണവും ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ ഉൽഘാടനം ചെയ്തു , വൈസ് പ്രസിഡൻറ് സൗദ ബീവി അധ്യക്ഷത വഹിച്ചു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ അരവിന്ദൻ , എം ടി അയ്യൂബ് ഖാൻ, മഞ്ജിത കുറ്റ്യാക്കിൽ, മെമ്പർ യുവേശ്, അനിൽ കുമാർ,സെക്രട്ടറി ജൈസൻ ,യൂത്ത് കോർഡിനേറ്റർ അൻഷാദ് മലയിൽ, സിഡിഎസ് ചെയർപേഴ്സൺ ജിൽഷ റികേഷ്, വി കെ അഷ്റഫ്, സത്താർ പള്ളിപ്പുറം, കെ പി കൃഷ്ണൻ,ഷംസീർ എടവലം, എന്നിവർ സംസാരിച്ചു
പഞ്ചായത്തിലെ കലാ കായിക പ്രതിഭകളെ കണ്ടെത്തുന്നതിന് വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടന്ന കലാ കായിക മത്സരങ്ങൾക്ക് വലിയ തോതിലുള്ള ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായതിൽ വലിയ സന്തോഷമുണ്ടെന്നും,കൂടാതെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽ താമരശ്ശേരി പഞ്ചായത്തിനെ വിജയത്തിന്റെ നെറുകയിലെത്തിച്ച കലാപ്രതിഭകൾക്കും,
അതിന് വേണ്ടി പ്രയത്നിച്ച ജനപ്രതിനിധികൾക്കും യൂത്ത് കോഡിനേറ്റർ ക്കും സബ് കമ്മിറ്റി ഭാരവാഹികൾക്കും കുടുംബശ്രീ സിഡിഎസ് അംഗങ്ങൾക്കും മറ്റ് പൊതു പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു എന്നും പ്രസിഡൻ്റ് പറഞ്ഞു...
