വിഴിഞ്ഞം സമരം പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം പിൻവലിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനായത്. തത്കാലത്തേക്ക് സമരം നിർത്തുന്നുവെന്ന് സമരസമിതി അറിയിച്ചു. തുറമുഖ നിർമാണം നിർത്തില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചു.
