ഗുജറാത്തിൽ വരവറിയിച്ച് ബിജെപി; ബഹുദൂരം മുന്നിൽ
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബി.ജെ.പിയുടെ ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. 127 സീറ്റുകളിലാണ് ഭരണകക്ഷി ലീഡ് ചെയ്യുന്നത്. പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി കോണ്‍ഗ്രസിന് 47 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. ആം ആദ്മി മൂന്നു സീറ്റുകളിലും മറ്റു കക്ഷികള്‍ രണ്ടു സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണലിന്‍റെ തുടക്കം മുതലേ ബി.ജെ.പിക്ക് തന്നെയായിരുന്നു ലീഡ്. ഒരു ഘട്ടത്തില്‍ പോലും പിന്നോട്ടു പോയില്ല. ഓരോ നിമിഷവും ലീഡ് നില ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി. അട്ടിമറി വിജയം നേടുമെന്ന അവകാശവുമായി രംഗത്തുള്ള കോണ്‍ഗ്രസും ആം ആദ്മിയും ബഹുദൂരം പിന്നിലാണ്.
ഡിസംബർ 1 മുതൽ 5 വരെ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ 60.48 ശതമാനം പേർ പോളിംഗ് ബൂത്തുകളിൽ എത്തിയപ്പോൾ, ഡിസംബർ 5ന് നടന്ന രണ്ടാം ഘട്ടത്തിൽ 58.7 ശതമാനമാണ് പോളിങ്.സൗരാഷ്ട്ര-കച്ചിലെ 19 ജില്ലകളിലും ഗുജറാത്തിന്റെ തെക്കൻ മേഖലകളിലുമായി 89 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തിൽ 14 മധ്യ, വടക്കൻ ജില്ലകളിലെ 93 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
ഹിമാചൽപ്രദേശിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം. ഒടുവിൽ ലഭ്യമായ ഫലം അനുസരിച്ച് കോൺഗ്രസ് 36 ഇടത്തും ബിജെപി 32 സീറ്റുകളിലും മുന്നിലാണ്.
