വ്യാപാരിയു‌ടെ ദുരൂഹ മരണം കൊല; കൊന്നത് ശ്വാസം മുട്ടിച്ച്; റിപ്പോര്‍ട്ട് പുറത്ത്


കോഴിക്കോട് വടകരയിലെ വ്യാപാരിയു‌ടെ മരണം കൊലപാതകം. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പോസ്റ്റ്മോട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ശരീരത്തില്‍ ഉണ്ടായ മുറിവുകള്‍ കൊലപാതക ശ്രമത്തിനിടയിലെ പിടിവലി മൂലമെന്ന് പൊലീസ്. വിശദമായ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം ലഭിക്കും. ഇന്ന് രാവിലെയാണ് 62–കാരനായ രാജനെ പലചരക്ക് കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍