റോഡ് ഗതാഗത യോഗ്യമാക്കാത്തതിനാല്‍ ദുരിത ജീവിതം: നെരോംപാറയിലെ പത്തോളം കുടുംബങ്ങള്‍.

താമരശ്ശേരി: കാല്‍നട യാത്ര പോലും അസാധ്യമായ റോഡ് ഗതാഗത യോഗ്യമാക്കാത്തതിനാല്‍ ദുരിത ജീവിതം നയിക്കുകയാണ് താമരശ്ശേരി പഞ്ചായത്തിലെ നെരോംപാറയിലെ പത്തോളം കുടുംബങ്ങള്‍.

തച്ചംപൊയിൽ നെരോംപാറ - കിഴക്കേ ചാലിൽ മാളിയേക്കൽ റോഡാണ് 15 വർഷത്തോളമായി താമരശ്ശേരി പഞ്ചായത്തിന് വിട്ടുനൽകിട്ടും ഗതാഗത യോഗ്യമാക്കാതെ കിടക്കുന്നത്.

പഞ്ചായത്ത് ഇലക്ഷൻ എത്തുമ്പോൾ വീടുകളിൽ വന്നു വാഗ്ദാനങ്ങൾ നൽകി മടങ്ങി പിന്നീട് ഈ വഴിക്ക് തിരിഞ്ഞു നോക്കാറില്ല എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. മരണമടഞ്ഞാൽ പോലും സ്വന്തം മഹലിൽ നിസ്കാരത്തിന് എത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ അസുഖബാധിതർക്ക്
ചികിത്സ തേടാൻ വാഹനത്തെ ആശ്രയിക്കാനും സാധിക്കുന്നില്ല.

പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.








ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍