ഓക്‌സിജന്‍ ബൈപപ്പ് മെഷിന്‍ സമര്‍പ്പിച്ചു
പൂനൂര്‍: പൊതുജന പങ്കാളിത്തത്തോടെ സ്പര്‍ശം ചാരിറ്റബ്ള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഓക്‌സിജന്‍ ബൈപപ്പ് മെഷിന്‍ വിതരണോദ്ഘാടനം മങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ ലത നിര്‍വഹിച്ചു. സപര്‍ശം ഓഫിസില്‍ നടന്ന ചടങ്ങില്‍ ട്രഷറര്‍ വി കെ ജാബിര്‍ ഏറ്റുവാങ്ങി.
എക്‌സിക്യൂട്ടിവ് ബോര്‍ഡ് അംഗം പി എച്ച് ഷമീര്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി സാജിദ, സ്പര്‍ശം ലേഡീസ് സെക്രട്ടറി കെ പി സക്കീന എന്നിവര്‍ സംസാരിച്ചു. ഒരാഴ്ചക്കിടെ സ്പര്‍ശം വാട്‌സാപ്പ് ഗ്രൂപ്പ് മുഖേനെ സംഘടിപ്പിച്ച ചാലഞ്ചിലാണ് ബൈപ്പപ്പ് മെഷിന് ആവശ്യമായ തുക കണ്ടെത്തിയത്.
കോഴിക്കോട് ജില്ലയിലെ നിര്‍ധനരായ രോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ സ്പര്‍ശം ട്രസ്റ്റ് മുഖേനെ സമ്പൂര്‍ണമായി സൗജന്യമായി ലഭ്യമാക്കിവരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍