ക്രിസ്മസ് ദിവസം സ്വർണം വാങ്ങാൻ പോകുന്നോ? വില എത്രയെന്നറിയാം
ക്രിസ്മസ് ദിനം സ്വർണം വാങ്ങാൻ ഒരുങ്ങുന്നവർ ഇന്ന് കേരളത്തിൽ ഒരു പവന് 39,880 രൂപ നൽകേണ്ടി വരും. കഴിഞ്ഞ ദിവസത്തേതിൽ നിന്നും ഇന്ന് വിലയിൽ മാറ്റം വന്നിട്ടില്ല. തൊട്ടാൽ പൊള്ളുന്ന നിലയിൽ സ്വർണ വില ഉയർന്ന ദിവസങ്ങളായിരുന്നു കടന്നു പോയത്. ഡിസംബർ 14ന് റെക്കോർഡ് വിലയായ 40,240 രൂപയിലെത്തി. പിന്നെയുള്ള ദിവസങ്ങൾ ആശ്വാസകരമായി 40,000ത്തിൽ താഴെ വിലയെത്തിയിരുന്നു. ഇതിനു ശേഷം വിലയിടിഞ്ഞതും ഡിസംബർ 21, 22 ദിവസങ്ങളിൽ വീണ്ടും 40,000 എന്ന പരിധി കടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍