വിഷം കലർത്തി മീൻ പിടുത്തം: പൂനൂർ പുഴയിൽ മൽസ്യകുഞ്ഞുങ്ങൾ വ്യപകമായി ചത്തൊടുങ്ങുന്നു
താമരശ്ശേരി: പൂനൂർ പുഴയിൽ വിഷം കലർത്തി മീൻ പിടിച്ച സംഘം വ്യാപകമായതിനാൽ മത്സ്യക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കാലങ്ങളിലാണ് പുഴയിൽ വിഷം കലർത്തി മീൻ പിടിച്ചത്. വലിയ മീനുകളെ ഇവർ കൊണ്ട് പോയെങ്കിലും ചെറു മൽസ്യങ്ങൾ വൻ തോതിൽ ചത്തു പൊങ്ങി യതിനെ ഉപേക്ഷിക്കുകയായിരുന്നു. ചോയിമഠം,മുയ്യോത്ത്, കരിങ്കൊറ്റി,മണ്ണൊടി, കുരിക്കൾ തൊടുക തുടങ്ങിയ കടവുകളിലൊക്കെ സഘം വിഷം കലർത്തിയതായി പ്രദേശ വാസികൾ പറയുന്നു.
ഇതിനു സമീപത്തായി രണ്ട് കുടിവെളള പദ്ധതികളിൽ നിന്നും നൂറു കണക്കിന് കുടുംബങ്ങൾ കുടിവെളളം ശേഖരിച്ച് വരുന്നു.
വൻ തോതിൽ മൽസ്യങ്ങൾ ചത്തു ചീഞ്ഞതും വെള്ളത്തിൽ വിഷം കലർത്തിയതും ഈ കുടിവെളള പദ്ധതികളെ ആശ്രയിക്കുന്നവർക്കു ആശങ്ക യുളവാക്കുന്നു.
ഇതിനു പുറമെ കുളിക്കാനും അലക്കാനുമെത്തുന്നവർക്കും സാമൂഹ്യ വിരുദ്ധരുടെ ഈ പ്രവൃത്തി മൂലം ഏറെ ദുരിതമാണ് വരുത്തിയത്.
പുഴയിൽ വിഷം കലർത്തിയവർക്കെതിരെ പോലിസിലും, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് അധികൃതർക്കും പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശ വാസികൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍