തലയാട് റബര്‍ തോട്ടത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത
ബാലുശ്ശേരി : തലയാട് റബര്‍ തോട്ടത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത . നരിക്കുനി പുല്ലാളൂര്‍ അസീസിന്റെ ഭാര്യ സലീനയാണ് തീ പൊള്ളലേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി മൃതദേഹംകണ്ടെത്തിയിരുന്നെങ്കിലും മരിച്ചത് സലീനയാണെന്ന് ഇന്നാണ് തിരിച്ചറിഞ്ഞത്. എന്നാൽ അധ്യാപിക കൂടിയായ യുവതിയുടെ മരണത്തിൽ സർവത്ര ദുരൂഹത തുടരുകയാണ്.
തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബര്‍ തോട്ടത്തിലാണ് കത്തിക്കരിഞ്ഞ നിലയില്‍ സലീനയുടെ മൃതദേഹം കണ്ടെത്തിയത്. പള്ളിപ്പെരുന്നാളിന് എത്തിയവരാണ് യുവതിയെ തീ പടരുന്ന നിലയില്‍ കണ്ടത്. ഓടിയെത്തുമ്പോഴേക്കും ശരീരം പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു.
സലീന കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം വീട്ടില്‍നിന്നും 20 കിലോമീറ്ററോളം അകലെയുള്ള തലയാട്ടില്‍ സലീന എന്തിനാണ് വന്നതെന്നതില്‍ ദുരൂഹത നിലനിൽക്കുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍