മൂന്ന് ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; പൊലീസ് അന്വേഷണം

.
കൊല്ലം: കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വാളകം ബെഥനി കോണ്‍വെന്റിന്റെ കുരിശടിക്ക് മുന്നിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. മൂന്ന് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ പുലര്‍ച്ചെ അഞ്ചരയോടെ കണ്ടെത്തുകയായിരുന്നു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് അന്വേഷണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍