ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി


കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. വയനാട് അഞ്ചാം മൈലില്‍ ആനപ്പാറകുന്നത്തൊടി അസൈനാറുടെ മകന്‍ അസ്‌ലമിന്റെ (18) കൈ ആണ് അറ്റുപോയത്.

ചുള്ളിയോട് നിന്നും ബത്തേരിയിലേക്കുള്ള യാത്രക്കിടെ ഇന്ന് രാവിലെയാണ് സംഭവം. വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍