സോഫ്റ്റ്‌വുഡ് തടി മരങ്ങൾ അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നത് നിർത്തലാക്കണം:ആൾ കേരള സോമിൽ & വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ
കോഴിക്കോട് = കേരളത്തിൽ നിന്നും സോഫ്റ്റ് വുഡ് മരങ്ങൾ കയറ്റി പോകുന്നത് കാരണം കേരളത്തിലെ സോമില്ലുകൾക്ക് തൊഴിൽ ലഭിക്കാതെ പ്രയാസപ്പെടുകയാ ണെന്നും ആയി ര ക്കണക്കിന് തൊഴിലാളികൾ തൊഴിലില്ലാതെ കഷ്ടപ്പെട്ടുകയാണെന്നും ആയ ത് കൊണ്ട് കേരളത്തിൽ നിന്നും സോഫ്റ്റ് വുഡ് തടി മരങ്ങൾ അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നത് നിർത്തലാക്കണമെന്നും ആൾ കേരള സോമിൽ & വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് . കെ.സി.എൻ അഹമ്മദ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം കോഴിക്കോട് DF0 .സി.അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി C.G. ആന്റണി സംസ്ഥാന ഭാരവാഹികളായ മദാരി ഷൗക്കത്ത് , ബീരാൻ കുട്ടിഹാജി, ഷൈജ ൽ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ബോബൻ സ്വാഗതവും ടി.പി. ഷരീഫ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍