എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാത നിർമ്മാണത്തിൽ അപാകത ;താമരശ്ശേരി യോഗം ചേർന്നു.
താമരശ്ശേരി: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരി പഞ്ചായത്ത് പരിധിയലെ പ്രവൃത്തി സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് എം എൽ എ മുൻ കൈ എടുത്ത് KSTP ഉദ്യോഗസ്ഥർ, കരാറുകാർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം വിളിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബദു റഹ്മാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിലായിരുന്നു യോഗം.എം എൽ എ ഡോ.എം കെ മുനീറിന്റെ പിഎ റിയാസ് യോഗത്തിൽ പങ്കെടുത്തു.
ചുടലമുക്ക്, കുടുക്കിൽ ഉമ്മരം, ചുങ്കം, കോരങ്ങാട്, പി സി മുക്ക്, അവേലം തുടങ്ങിയ ഭാഗങ്ങളിൽ പ്രവൃത്തിയിൽ നടന്നിട്ടുള്ള അപാകത ആളുകൾ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ജെടി
അബ്ദുറഹ്മാൻ മാസ്റ്ററും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ അരവിന്ദനും
കരാറുകാരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍