സ്വര്‍ണവില കുറഞ്ഞു; ഇടിവ് ഏറ്റവും കൂടിയ നിരക്കില്‍ നിന്ന്
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപ നിരക്കില്‍ ഒരു പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഒരു ഗ്രാമിന് 5,145 രൂപയും പവന് 41,160 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് ഇന്ന് സ്വര്‍ണത്തിന് വിലകുറഞ്ഞത്.
ഒരു ഗ്രാമിന് 30 രൂപ നിരക്കില്‍ പവന് 240 രൂപ വര്‍ധിച്ച്, ഗ്രാമിന് 5,160 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരി 2 നാണ് രേഖപ്പെടുത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍