സപ്തദിന ക്യാമ്പ് സമാപിച്ചു

താമരശ്ശേരി : തച്ചംപൊയിൽ.പള്ളിപ്പുറം ജി എം യു പി സ്കൂളിൽ കഴിഞ്ഞ ഡിസംബർ 26 ന് ആരംഭിച്ച താമരശേരി ഗവ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഏഴു ദിവസം നീണ്ടുനിന്ന എൻ എസ് എസ് ക്യാമ്പ് ഇന്ന് സമാപിച്ചു. നിരവധി പ്രൊജക്ടുകളും സാമൂഹ്യ സാംസ്കാരിക പ്രവർത്തങ്ങളും കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു.ക്യാമ്പ് പ്രദേശത്ത് മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ സർവ്വേ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി.വാർഡ്‌ മെമ്പർ ശ്രീമതി റംല ഖാദറിന്റെ അധ്യക്ഷതയിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജെ ടി അബ്ദുറഹിമാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശ്രീ..പ്രിൻസിപ്പാൾ ഉമ്മുക്കുൽസു ഒ സ്വാഗതം പറഞ്ഞു. ശ്രീ അഷ്‌റഫ്‌ കോരങ്ങാട്,പി എം അബ്ദുൾ മജീദ് കോരങ്ങാട് , അലി തച്ചംപൊയിൽ,സി പി അബ്ദുൽ ഖാദർ എന്നിവർ ആശംസകൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍