കർഷഐക്യദാർഢ്യ സംഗമം നടത്തി


താമരശ്ശേരി: മലയോര മേഖലയിൽ ബഫർ സോൺ ഉൾപ്പെടെ വിവിധ കാരണങ്ങൾ കൊണ്ട് ദുരിതം നേരിടുന്ന കർഷകർക്കും പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകൾക്കും പിന്തുണയർപ്പിച്ചു കൊണ്ട് താമരശ്ശേരി മേഖലാ സംയുക്ത കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷകഐക്യദാർഢ്യ സംഗമം നടത്തി.എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഉദ്ഘാടനം ചെയ്തു. 
സംയുക്തകർഷക കൂട്ടായ്മ ചെയർമാൻ കെ വി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. 
ബഫർസോൺ നിർണയത്തിലെ അപാകതകൾ പരിഹരിക്കുക, ഫീൽഡ്സർവെ നടത്തി ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ വനാതിർത്തിക്കുള്ളിൽ പരിമിതപ്പെടുത്തുക, റബ്ബർ ബോർഡ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ  ഐക്യദാർഢ്യ സംഗമത്തിൽ ഉന്നയിച്ചു.
പി.എം അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ കർഷക സംഘടനാ നേതാക്കളായ സെബാസ്റ്റ്യൻ കല്ലിടുക്കിൽ, പി സി എ റഹീം, എൻ.പി കുഞ്ഞാലിക്കുട്ടി, വി കെ എ കബീർ, പി.സി മോയിൻകുട്ടി, പി.ടി അഹമ്മത് കുട്ടി, സലീം പുല്ലടി, മുസ്ലക്കോയ ചുണ്ടൻകുഴി, ജസീർ വട്ടക്കൊരു തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍