വി.പി. അനുഷയെ ആദരിച്ചു


താമരശ്ശേരി : മഹാരാഷ്ട്രയിൽ വെച്ചു നടന്ന 2021-2022 വർഷത്തെ ഏഴാമത് സബ്ജൂനിയർ സോഫ്റ്റ് ബെയ്സ്ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കേരളത്തിന് ദേശീയ കപ്പ് നേടിക്കൊടുത്ത കേരള ടീം അംഗം തേറ്റാമ്പുറം സ്വദേശി വി.പി.അനുഷയെ ബിജെപി താമരശ്ശേരി നോർത്ത് ഏരിയാ കമ്മിറ്റി ആദരിച്ചു.
മഹാരാഷ്ട്ര സംസ്ഥാന ബെയ്സ് ബോൾ അസോസിയേഷനാണ് മത്സരം സംഘടിപ്പിച്ചത്.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി അനുഷയെ പൊന്നാട അണിയിച്ചു. ഏരിയാ പ്രസിഡണ്ട് എ.കെ.ബബീഷ് ഷാൾ അണിയിച്ചു. സംസ്ഥാന കൗൺസിൽ അംഗം വി. പി.രാജീവൻ അഭിനന്ദന സന്ദേശം നൽകി. പി. ശ്രീകുമാർ , കെ.ബിജു, എം.സന്തോഷ് സംബന്ധിച്ചു.
പ്ലസ് ടു വിദ്യാർത്ഥിനിയായ അനുഷ, തേറ്റാമ്പുറത്തെ പി.പി. പ്രഭാകരൻ – വത്സല ദമ്പതികളുടെ മകളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍