പ്രഭാതസവാരിക്കിടെ കാറിടിച്ച് തെറിപ്പിച്ചു; അധ്യാപകന് ദാരുണാന്ത്യം
കുന്ദമംഗലം പതിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകൻ കാറിടിച്ച് മരിച്ചു.പതിമംഗലം അവ്വാത്തോട്ടത്തില്‍ രാജു ആണ് മരിച്ചത്. ഇന്ന് രാവിലെ 6:30 നാണ് ദാരുണ സംഭവമുണ്ടായത്. എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കാര്‍ പ്രഭാത സവാരിക്കിടെ റോഡിനരികിൽ നിൽക്കുകയായിരുന്ന രാജുവിന്റെ ശരീരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍