വിഷുവിനെ വവേൽക്കാൻ പൂത്തുലഞ്ഞ് കണിക്കൊന്നകൾ .
താമരശ്ശേരി:വിഷുക്കാലത്തെ താരമാണ് കണിക്കൊന്ന. വിഷു എത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ വിഷുവിനെ വവേൽക്കാൻ കണിക്കൊന്നകൾ പൂത്തുലഞ്ഞു. കണിക്കൊന്ന പൂക്കളാൽ അലങ്കരിച്ച് കണി കാണുമ്പോൾ എല്ലാവിധ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുമെന്നും ഈ പൂക്കൾ കണി കാണുന്നത് മൂലം ദുഷ്‌ക്കീർത്തി കേൾക്കേണ്ടി വരില്ലെന്നുമാണ് വിശ്വാസം. അതുകൊണ്ട് തന്നെ വിഷുവിന് കണി കാണാൻ ഏറെ ശ്രേഷ്ടമാണിത്. എന്നാൽ സാധാരണ വിഷുവെത്താൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോൾ പൂത്തുലയുന്ന കൊന്നപ്പൂക്കൾ പല സ്ഥലങ്ങളിൽ നേരത്തെ തന്നെ പൂവിട്ട് തുടങ്ങിയിരുന്നു. കൊന്ന നേരത്തെ പൂവിടുന്നത് മൂലം വിഷുവിന് കണി കണ്ടുണരാൻ കൊന്നപ്പൂ ഉണ്ടാവുമോ എന്ന ആശങ്കയിലാണ് വിശ്വാസികൾ.
നേരത്തെ തന്നെ ചൂട് തുടങ്ങിയതും ചൂടിന്റെ കാഠിന്യം കൂടിയതുമാണ് കൊന്ന നേരത്തെ പൂത്തുലയാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. വിഷുവിന് കൊന്നപ്പൂ കിട്ടിയില്ലെങ്കിൽ മലയാളിക്ക് പ്ളാസ്റ്റിക്ക് കൊന്ന തന്നെ കണി കാണാൻ ആശ്രയിക്കേണ്ടി വരും. മലയാളികൾ പ്രധാനമായും വെള്ളരിയും കൊന്നപ്പൂവുമാണ് കണി കാണാനും കാണിവെക്കാനുമായി ഉപയോഗിക്കുന്നതെങ്കിലും ഇത്തവണ വെള്ളരിയുടെ വില കുത്തനെ ഉയർന്നത് കണി വെള്ളരിയുടെ ഡിമാന്റ് കൂടാൻ കാരണമാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍