നാളത്തെ പി.എസ്.സി പരീക്ഷയുടെ സമയം മാറ്റി

തിരുവനന്തപുരം - നാളെ നടക്കുന്ന പി.എസ്.സിയുടെ പരീക്ഷാസമയത്തിൽ മാറ്റം വരുത്തിയതായി അറിയിപ്പ്. ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ച അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷ ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെയാണ് മാറ്റി നിശ്ചയിച്ചത്.
 പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ നിലവിലെ അഡ്മിഷൻ ടിക്കറ്റുമായി പുതിയ സമയക്രമമനുസരിച്ച് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് പി.എസ്.സി അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍