വിന്റേജ് കാർ നിർമ്മിച്ചു വൈത്തിരി ജിഎച്ച്എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ നാദിൽ .


കൽപ്പറ്റ:പഴയകാല സിനിമകളിൽ നായകനും നായികയും വിന്റേജ് കാറുകളിൽ യാത്ര ചെയ്യുന്നത് കാണുമ്പോൾ, പഴയകാലത്തെ ഈ രാജകീയ വാഹനം ഒന്ന് നേരിൽക്കാണാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല.  അങ്ങനെയൊരു കാർ സ്വന്തമായി നിർമ്മിച്ചിരിക്കുകയാണ് വൈത്തിരി പന്ത്രണ്ടാം പാലം  സ്വദേശി 
പ്ലസ് ടു വിദ്യാർഥിയായ നാദിൽ .

പഴയകാലത്തെ ആ രാജകീയ വാഹനം ഇന്ന്  കാണുമ്പോഴും അതേ കൗതുകം തന്നെയാണ് നാട്ടുകാർക്ക് ഉള്ളത്.

കോവിഡ് മഹാമാരി കാലത്താണ് ആദ്യഘട്ട വിന്റേജ് കാർ  നിർമ്മാണം  നാദിൽ തുടങ്ങിയത് ഏറെ പ്രതിസന്ധികൾ നേരിട്ടാണ് കാർ നിർമ്മാണം ആരംഭിച്ചത്.
പഴയ ആക്ടിവ എൻജിൻ സംഘടിപ്പിച്ചാണ്  വിന്റേജ് കാർ എൻജിൻ നിർമ്മിച്ചത്.  ഡ്രൈവറായ റിയാസിന്റെയും മാതാവ് അഷീജ റിയാസിന്റെയും മകനാണ് നാദിൽ .
വൈത്തിരി ജിഎച്ച്എച്ച്എസ്എസ്  സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് നാദിൽ .



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍