എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫിയുടെ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായി
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ ഷാറൂഖ് സെയ്ഫിയുടെ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായി. ഷാറൂഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചോദ്യംചെയ്യുകയാണ്. നാളെ രാവിലെ 10 മണിക്ക് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ഷാറൂഖിന്റെ രക്ത പരിശോധനയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. രക്തം, യൂറിന്‍ പരിശോധനയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. പൊലീസിന്റെ കനത്ത സുരക്ഷ വലയത്തില്‍ മെഡിക്കല്‍ കോളജിലെ പൊലീസിന്റെ പ്രത്യേക സെല്ലിലാണ് പ്രതിയെ താമസിപ്പിക്കുന്നത്.
ശരീരത്തിലേറ്റ പൊള്ളലുകള്‍, മുറിവുകള്‍ എന്നിവക്ക് പ്രത്യേക ചികിത്സ നല്‍കുന്നുണ്ട്. പ്രതിയുടെ കൂടുതല്‍ പരിശോധന ഫലം നാളെ രാവിലെ ഒന്‍മ്പത് മണിയോടെ ലഭിക്കും. തുടര്‍ന്നാകും മജിസ്േ്രടറ്റ് മുമ്പാകെ ഹാജരാക്കുക. നാളെത്തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടര്‍ന്നാകും പ്രതിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍