താമരശ്ശേരിയിൽ പ്രവാസിയേയും ഭാര്യയേയും അജ്ഞാത സംഘം കാറിൽ തട്ടികൊണ്ടു പോയി, ഭാര്യയെ വഴിയിൽ ഇറക്കിവിട്ടു

താമരശ്ശേരി : ഭർത്താവിനേയും, ഭാര്യയേയും വീട്ടിൽ നിന്നും അജ്ഞാത സംഘം തട്ടികൊണ്ടു പോയി.  പിന്നീട് ഭാര്യയെ വഴിയിൽ ഇറക്കിവിട്ടു, വെള്ളിയാഴ്ച രാത്രി ഒമ്പതു  മണിയുടെ  പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. സംഘവുമായി പിടിവലി നടന്ന ഭാഗത്തു നിന്നും പിസ്റ്റളിൻ്റെ അടർന്നു വീണ ഭാഗം കണ്ടെത്തി. 

 പരപ്പൻ പൊയിൽ കുറുന്തോട്ടി കണ്ടിയിൽ ഷാഫിയേയും, ഭാര്യ സെനിയയേയുമാണ് ആയുധങ്ങളുമായി എത്തിയ നാലംഗ സംഘം കാറിൽ കയറ്റി കൊണ്ടുപോയത്. സനിയയെ പിന്നീട് വഴിയിൽ ഇറക്കിവിട്ടു. വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘം എത്തിയത്. ഷാഫി ദുബായിൽ ബിസിനസ്സുകാരനാണ്. നാട്ടിൽ എത്തിയിട്ട് ആറു മാസത്തോളമായി. 
കഴുത്തിനും, ദേഹത്തും പരുക്കേറ്റ സനിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍