താമരശ്ശേരിയിൽ ദമ്പതികളെ തട്ടികൊണ്ടു പോയ സംഭവം;പ്രതികൾക്കായി DYSP യുടെ നേതൃത്വത്തിൽ തിരച്ചിൽ

താമരശ്ശേരി: താമരശ്ശേരി പരപ്പൻ പൊയിൽ കുറുന്തോട്ടിക്കണ്ടി ഷാഫിയേയും, ഭാര്യയേയും വീട്ടിൽ നിന്നും കാറിൽ കയറ്റി തട്ടികൊണ്ടു പോയ സംഘത്തിന്നായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്.

വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്നു ഇരുവരും. മുഖം മറച്ച് കാറിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടു പോയത്. അതിക്രമിച്ചു കയറിയ സംഘം ആയുധവും തോക്കും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരെ കാറിൽ കയറ്റിയത്. വീട്ടുമുറ്റത്ത് ഗുണ്ടാസംഘവുമായി പിടിവലി നടന്ന ഭാഗത്തു നിന്നും തോക്കിന്റെ അടർന്നു വീണ ഭാഗം കണ്ടെത്തി.

ദുബായിൽ ബിസിനസുകാരനായ ഷാഫി നാട്ടിലെത്തിയിട്ട് ആറുമാസമായി. കഴുത്തിനും, ദേഹത്തും പരുക്കേറ്റ സനിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗൾഫിലെ സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍