തളിർ കാർഷിക കൂട്ടായ്മ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി


താമരശ്ശേരി : തളിർ കാർഷിക കൂട്ടായ്മ കെടവൂർ കിഴക്കുംപുറത്ത് ഒന്നര ഏക്കർ വയലിൽ നടത്തുന്ന നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി.  താമരശ്ശേരി പാടശേഖര സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തളിർ കാർഷിക കൂട്ടായ്മ കൃഷിഭവൻ, ഗ്രാമഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് രണ്ടു  വർഷങ്ങളായി നെൽകൃഷി നിലച്ച വയലിൽ കൃഷി ഇറക്കിയത്. നിലമൊരുക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ലഭ്യമായി. സാമ്പത്തിക നഷ്ടം മൂലം കൃഷി നിലച്ചുപോയ വയലിൽ ദിവസങ്ങൾ നീണ്ടുനിന്ന അദ്ധ്വാനത്തിലൂടെയാണ് നിലമൊരുക്കി വിത്തിറക്കിയത്.

വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.
അബ്ദുറഹിമാൻ മാസ്റ്റർ
നിർവ്വഹിച്ചു.കൃഷി അസിസ്റ്റന്റ് റിഷാന
.എം.എസ് ആശംസകൾ നേർന്നു. തളിർ സംഘകൃഷിയിലെ അംഗങ്ങളായ വിജയൻ കെടവൂർ രാജേന്ദ്രൻ കെടവൂർ ,
അഡ്വ.രതീഷ്, ടി. ഉദയകുമാർ , ഗിരീഷ് തേവള്ളി, രാധാകൃഷ്ണൻ ചെമ്പ്ര എന്നിവരുടെ നേതൃത്വത്തിലാണ് സംഘകൃഷി ഒരുക്കിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍