സ്കൂൾ തുറക്കാൻ 2 ദിവസം ബാക്കി; തിരക്ക് ഒഴിയാതെ കടകൾ

താമരശ്ശേരി: സ്കൂളിലേക്ക് പോവാൻ രണ്ടു ദിവസo മാത്രം ശേഷിക്കേ കടകമ്പോളങ്ങളിലെ തിരക്ക് ഒഴിയുന്നില്ല. അവസാനവട്ട സ്കൂൾ സാമഗ്രികൾ വാങ്ങാൻ കുട്ടികളടക്കമുളളവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്കൂളുകൾ തുറക്കാൻ ഇനി രണ്ടു ദിവസം മാത്രമാണ് ബാക്കി. പുത്തൻ ബാഗും കുടയും ടിഫിൻ ബോക്സും അങ്ങനെ കുറച്ചധികം വാങ്ങാനുണ്ട്. കടകളിൽ ഒരു മാസമായി തുടരുന്ന തിരക്കിന്റെ കൊട്ടികലാശമാണിപ്പോൾ.

വർണ കുടകൾ തൂക്കിയിട്ട കടകൾക്കുള്ളിൽ കുട്ടിപ്പട്ടാളത്തിന്റെ ആർപ്പ് വിളികൾ ഒരു വശത്ത്, ബെൻടെൻ സ്പൈഡർമാൻ അടക്കമുള്ള ബാഗുകൾക്കുള്ള വിലപേശൽ വെറെ ഭാഗത്ത്, എല്ലാം കഴിഞ്ഞ് മനസിൽ കരുതിയത് കിട്ടിയതിന്റെ ആവേശം വേറെയും. കഴിഞ്ഞ തവണത്തേക്കാൾ സാധനങ്ങൾക്ക് 30% വിലവർധിച്ചന്നാണ് കണക്ക്. പർച്ചേഴ്സ് കഴിഞ്ഞ് തിരിച്ചിറങ്ങുന്ന വർ വില കൂടിയതിന്റെ പരിഭവം പറയാൻ മറന്നില്ല. വില വർധനവ് വ്യാപാരത്തെ ബാധിച്ചില്ലെന്നും കഴിഞ്ഞ തവണത്തേക്കാൾ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നുമാണ് വ്യാപാരികളുടെ പക്ഷം...