കാട്ടുപോത്തിന്റെ അക്രമം:സംയുക്ത കർഷക കൂട്ടായ്മ യോഗം പ്രതിഷേധിച്ചു.


കട്ടിപ്പാറ:കാട്ടുപോത്തിന്റെ ആക്രമണത്തിൽ കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ യോഗം പ്രതിഷേധിച്ചു.കട്ടിപ്പാറ-28.5.2023. അമരാട് മലയിലെ കൃഷിയിടത്തിൽ റബ്ബർ ടാപ്പിംഗ് ജോലി ചെയ്തു കൊണ്ടിരുന്ന അരീക്കരക്കണ്ടി റിജേഷിനെ ശനിയാഴ്ച രാവിലെ കാട്ടുപോത്ത് കുത്തി ഗുരുതര പരിക്ക് ഏറ്റിരുന്നു. റിജേഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐ സി യി ലാ ണ്.നിർദ്ധന കുടുംബവും ഭിന്നശേഷിക്കാരനുമായ റിജേഷിൻ്റെ കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സഹായം വനം വകുപ്പ് ഉടൻ നൽകണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. കാട്ടു പോത്തിൻ്റെയും കാട്ടു മൃഗങ്ങളുടെയും ആക്രമണത്തിനെതിരെ താമരശ്ശേരി ഫോറസ്റ്റ് ഓഫിസിന് മുന്നിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ യോഗം തിരുമാനിച്ചു.യോഗത്തിൽ കൺവീനർ രാജു ജോൺ അദ്ധ്യക്ഷത വഹിച്ചു.കെ.വി.സെബാസ്റ്റ്യൻ .ഏറത്ത് സെബാസ്റ്ററ്യൻ. മാത്യു.കെ.ജെ.കെ.വി.സലിം .പ്രകാശൻ കട്ടിപ്പാറ .ഫൈസൽ.സി.എം.അശോകൻ.എ.കെ.ബാബു ചെട്ടി പറമ്പിൽ .സജി ടോപ്പാ സ്. എന്നിവർ സംസാരിച്ചു.