വിരണ്ടോടിയ പോത്ത് കിണറ്റിൽ വീണു

മാനിപുരം: വിരണ്ടോടിയ പോത്ത് കിണറ്റിൽ വീണു. കൊടുവള്ളി മാനിപുരത്താണ് സംഭവം. മുക്കത്ത് നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് പോത്തിനെ പുറത്തെടുത്തത്. 

തിങ്കളാഴ്ച രാവിലെയാണ് പോത്ത് കിണറ്റിൽ വീണത്. മാനിപുരം സ്വദേശി ഹുസൈൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കിണറ്റിലാണ് പോത്ത് വീണത്.ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബലി കർമ്മത്തിനായി മാന്യപുരം ഒതയോത്ത് പള്ളിക്കമ്മിറ്റി വാങ്ങിയ പോത്താണ് വിരണ്ടോടിയത്. 

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഒരു 
മണിക്കൂറോളം നീണ്ട 
പരിശ്രമത്തിനൊടുവിലാണ് പോത്തിനെ 
പുറത്തെടുത്തത്.