ചലച്ചിത്ര നടന്‍ സി.വി ദേവ് അന്തരിച്ചു


കോഴിക്കോട്| ചലച്ചിത്ര, നാടക നടന്‍ സി.വി ദേവ് അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്.

നാടകരംഗത്ത് നിന്ന് സിനിമയിലെത്തിയ സിവി ദേവ് യാരോ ഒരാള്‍ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് തുടക്കം കുറിക്കുന്നത്. ‘സന്ദേശ’ത്തിലെ ആര്‍ഡിപിക്കാരന്‍, ‘മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍’ എന്ന സിനിമയിലെ ആനക്കാരന്‍, ‘ഇംഗ്ലീഷ് മീഡിയ’ത്തിലെ വത്സന്‍ മാഷ്, ‘ചന്ദ്രോത്സവ’ത്തിലെ പാലിശ്ശേരി, ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയിലെ ഗോപിയേട്ടന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേര്‍ക്ക് നേരെ തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ ശ്രദ്ധേയമായ വേഷങ്ങള്‍ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

എം ടി വാസുദേവന്‍ നായരുടേത് അടക്കം നിരവധി പേരുടെ നാടകങ്ങളില്‍ പ്രധാന വേഷത്തില്‍ സി വി ദേവ് അഭിനയിച്ചിട്ടുണ്ട്.