ലഹരിവിരുദ്ധ ദിനാചരണം
കട്ടിപ്പാറ :വെട്ടിഒഴിഞ്ഞതോട്ടം ജിഎൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി, പ്രതിജ്ഞ, സന്ദേശ പ്രഭാഷണം, ലഹരി വിരുദ്ധ സന്ദേശ റാലി, പോസ്റ്റർ പ്രദർശനം എന്നിവ നടന്നു. പിടിഎ പ്രസിഡണ്ട് ഷംസീർ എ പി, ഹെഡ്മാസ്റ്റർ മുഹമ്മദ് അഷ്റഫ്, മുജീബ് മാസ്റ്റർ, ദീപമോൾ ടീച്ചർ സംസാരിച്ചു.
